പിണറായി വിജയനെന്ന വേതാളത്തെ ജനമെടുത്ത് തെരുവിൽ എറിയണമെന്ന മുൻ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ്റെ പോസ്ടിങ്ങ് വൻ ചർച്ചയാകുന്നു. ശക്തിധരൻ്റെ ഫേയ്‌സ്ബുക്ക് പേജിലാണ് പിണറായി വിജയനേയും സിപിഎമ്മിനെയും കടുത്ത രീതിയിൽ വിമർശിച്ച ശക്തിധരൻ പ്രതിപക്ഷ നേതാവിന് പോലും ഇല്ലാത്തത്ര ആർജ്ജവത്തോടെയാണ് വിജയനെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കുന്നത്. ശക്തിധരൻ്റെ പോസ്ടിങ്ങ് ചുവടെ:
മലയാളി
ലജ്ജിക്കണം!
കേരള ചരിത്രത്തിൽ എന്നെങ്കിലും നിയമം അതിന്റെ വഴിക്ക് പോകുന്നത് തടസപ്പെടുത്താൻ ഭരണകൂടത്തെ നിർലജ്ജം ഉപയോഗിച്ച് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇത്രയ്ക്ക് അഴിഞ്ഞാടുന്നത് കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണോ? എന്നാൽ മുഖ്യമന്ത്രിയെ .കൊണ്ടുപോയി തളയ്ക്കണം.
കേരളത്തിലെ പരമോന്നത നീതിപീഡം, ഒരു മുഖ്യമന്ത്രി അഴിമതിക്കൊപ്പമോ എന്ന് ചോദിക്കുന്നത് ചരിത്രത്തിൽ നാടാടെയാണ്. എത്ര കേസുകളാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് ഈ നൃശംസനെതിരെ വാളോങ്ങി നില്ക്കുന്നത്? ഇന്നലേ മാത്രം എത്ര കേസുകളാണ് ഉന്നത കോടതികളിൽ പൊട്ടിത്തെറിച്ചത്. നീതി നടപ്പിലാക്കാൻ ആവശ്യപ്പെടാൻ ഏതെങ്കിലും പാർട്ടി ഉണ്ടോ? ഇത് ആരും കാണുന്നില്ലേ?
ചോദിക്കാൻ മുഖ്യമന്ത്രിയുടെ പാർട്ടിയിലെ മനുഷ്യസ്നേഹികളായ നേതാക്കൾ ഇല്ലേ ? എന്ത് കെട്ട് നാറിയ പാർട്ടിയാണത്? ഈ വിധി പ്രഖ്യാപിച്ച നിമിഷം ഈ കശു അണ്ടി കൊള്ളക്കാരെ തെറിപ്പിക്കണ്ടേ? ഇതാണോ ബിഹാർ രാജ്? അതെത്ര ഭേദം?
പ്രതിപക്ഷ നേതാവിന് മാനാഭിമാനം ഉണ്ടെങ്കിൽ കുറ്റവാളികളെ ജയിലിൽ അടച്ചേ അടുത്ത ചുവട് വെക്കാമായിരുന്നുള്ളൂ. അല്ലെങ്കിൽ ജനം ഒരു ക്ഷൌരകത്തിയുമായി ഇറങ്ങും. ജനത്തിന് പൊരുതിമൂട്ടി. ഈ ജിമിക്ക് കണ്ട് കണ്ട് മതിയായി. ജനം ഒരു സുനാമി പോലെ തെരുവിൽ ഇറങ്ങി നീതി പീഠത്തിന്റെ ഒപ്പം നിലകൊള്ളേണ്ട സമയമാണിത്. പക്ഷേ നേതാക്കൾ ദന്തഗോപുരങ്ങളിൽ സുഖസുഷുപതിയിലാണ്. ഇവനെയൊക്കെ ചവിട്ടിയിറക്കണ്ടേ?
ഇവിടെ ഭരണഘടന പഠിച്ചവർ ഇല്ലേ? എന്ത് നിയമമാണ് പഠിച്ചത്? ഇത്രയേ ഉള്ളോ നിയമ പുസ്തകം? ജസ്റ്റിസ് കൃഷണയ്യർ ക്ക് അപമാനമല്ലേ ഈ തലമുറ? ചില്ലുകൊട്ടാരം പോലെ തകർക്കുന്ന ശബ്ദ്ദം സ്വാമിയുടെ ആത്മാവ് ശവകുരീരത്തിൽ നിന്ന് എങ്കിലും കേൾക്കണ്ടേ? അതോ എല്ലാവരും കൂടി എന്റെ നാടിനെ വിറ്റോ?
“പരിതാപകരമായ അവസ്ഥ” എന്ന് ഒരു ഹൈക്കോടതി ജഡ്ജി ചങ്ക് പൊട്ടി കേഴുമ്പോൾ മുഖ്യമന്ത്രി കസേരയിൽ ചടഞ്ഞിരിക്കുന്ന വേതാളത്തെ ജനം എടുത്ത് തെരുവിൽ എറിയുകയാണ് വേണ്ടത്?
Take this vedalam and go out into the street. G. Shakthidaran























